മൂ​ഞ്ഞേ​ലി​യി​ലും പ​രി​യാ​ര​ത്തും അ​ഗ്നി​ബാ​ധ
Monday, October 3, 2022 12:38 AM IST
ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മൂ​ഞ്ഞേ​ലി​യി​ലും പ​രി​യാ​ര​ത്തും അ​ഗ്നി​ബാ​ധ. മൂ​ഞ്ഞേ​ലി​യി​ൽ കോ​ൾ​ഡ് സ്റ്റോ​റേ​ജിനും പ​രി​യാ​ര​ത്ത് പൂ​ട്ടി​ക്കി​ട​ന്ന ഇ​രു​നി​ല വീ​ടി​നു​മാ​ണു തീ​പി​ടി​ച്ച​ത്. മൂ​ഞ്ഞേ​ലി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.40നാ​ണു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.
കൈ​ത​വ​ള​പ്പി​ൽ വി​ജേ​ഷി​ന്‍റെ കോ​ൾ​ഡ് സ്റ്റോ​റേ​ജി​ന്‍റെ ര​ണ്ടു മു​റി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ്രീ​സ​ർ, ഇ​ൻ​വ​ർ​ട്ട​ർ, ഫാ​നു​ക​ൾ, ബി​ല്ലിം​ഗ് മെ​ഷീ​നു​ക​ൾ, വെ​യി​റ്റിം​ഗ് മെ​ഷി​നു​ക​ൾ, ഫ​ർ​ണി​ച്ച​ർ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.
പ​രി​യാ​ര​ത്ത് ചാ​ണ്ടി​വീ​ട്ടി​ൽ ദേ​വ​സി​ക്കു​ട്ടി​യു​ടെ പൂ​ട്ടി​യി​ട്ട ഇ​രു​നി​ല വീ​ടി​നാ​ണു തീ​പി​ടി​ച്ച​ത്. ഉ​ച്ച​ക്ക് 12.30നാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വീ​ട് പൂ​ട്ടി വി​ട്ടു​കാ​ർ പു​റ​ത്തു​പോ​യി​രി​ക്ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നാ​ണു തീ ​അ​ണ​ച്ച​ത്. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു ഇ​രു​ച​ക്ര വാ​ഹ​നം ക​ത്തി ന​ശി​ച്ചു. വീ​ടി​ന്‍റെ വ​യ​റിം​ഗും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.
ചാ​ല​ക്കു​ടി ഫ​യ​ർ ഓ​ഫീ​സ​ർ കെ. ​ഹ​ർ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു ആ​ന്‍റ​ണി, ഫ​യ​ർ ഓ​ഫീ​സ​ർ​മ​രാ​യ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, എ​ൻ.​ആ​ർ. ത​ൻ​സീ​ർ, യു. ​അ​നൂ​പ്, എ​സ്. അ​തു​ൽ, നി​ഖി​ൽ കൃ​ഷ്ണ, ടി.​എ​സ്. ജ​യ​ൻ.​കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ. ബാ​ബു ജോ​ണ്‍ എ​ന്നി​വ​രാ​ണ് തീ ​അ​ണ​ച്ച​ത്.