എ​ൻ​എ​സ്എ​സ് ദി​നാ​ഘോ​ഷ​ം; ഫ്രീ​ഡം വാ​ൾ സ​മ​ർ​പ്പി​ച്ചു
Monday, October 3, 2022 12:38 AM IST
എ​ട​തി​രി​ഞ്ഞി: എ​ൻ​എ​സ്എ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്രീ​ഡം വാ​ൾ സ​മ​ർ​പ്പി​ച്ചു. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ആ​ർ​ടി​സ്റ്റ് ടി.​എം. മ​ഹേ​ശ്വ​ർ ഫ്രീ​ഡം വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഭ​ര​ത​ൻ ക​ണ്ടേ​ങ്കാ​ട്ടി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഷാ​ലി ദി​ലീ​പ്, സ​മാ​ജം സെ​ക്ര​ട്ട​റി ദി​ന​ച​ന്ദ്ര​ൻ കോ​പ്പു​ള്ളി​പ​റ​ന്പി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സീ​മ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ക​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​വി​ട്ട​ത്തൂ​ർ: എ​ൽ​ബി​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണ​വും ഫ്രീ​ഡം വാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്തം​ഗം ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ എ.​സി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.