മാ​തൃ​കാ സം​സ്കൃ​ത പ​ഠ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 3, 2022 12:38 AM IST
ന​ട​വ​ര​ന്പ്: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മാ​തൃ​കാ സം​സ്കൃ​ത പ​ഠ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജി​ല്ല​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും സം​സ്കൃ​തം പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി മാ​തൃ​കാ സം​സ്കൃ​ത പ​ഠ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മാ രാ​ഘ​വ​ൻ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​ടി ശ്രീ​ശ​ങ്ക​രാ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല സാ​ഹി​ത്യ വി​ഭാ​ഗം പ്ര​ഫ. ഡോ. ​കെ.​ആ​ർ. അം​ബി​ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​ർ മാ​ത്യു പാ​റേ​ക്കാ​ട​ൻ, പ്ര​ധാ​ന അ​ധ്യാ​പി​ക ഒ.​ആ​ർ. ബി​ന്ദു, പ്രി​ൻ​സി​പ്പ​ൽ എം.​കെ. പ്രീ​തി, എ​ൽ​പി വി​ഭാ​ഗം പ്ര​ധാ​ന​ധ്യാ​പ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ഡോ. ​മ​ഹേ​ഷ് ബാ​ബു തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.