കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണം: കോ​ണ്‍​ഗ്ര​സ് കാ​ട്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി
Monday, October 3, 2022 12:39 AM IST
കാ​ട്ടൂ​ർ: കോ​ണ്‍​ഗ്ര​സ് കാ​ട്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടൂ​ർ ബ​സാ​റി​ൽ കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി വെ​ക്ക​ണം എ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. സു​നി​ൽ ലാ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഹൈ​ദ്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ തെ​ർ​മ​ഠം, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ മും​താ​സ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഡൊ​മി​നി ആ​ല​പ്പാ​ട്ട്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ, മു​ൻ ഡി​സി​സി മെ​ന്പ​ർ സി​ദീ​ഖ് ക​റു​പ്പം വീ​ട്ടി​ൽ, പ്ര​വാ​സി പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദീ​ൻ വ​ലി​യ​ക​ത്ത്, ഒ​ബി​സി ചെ​യ​ർ​മാ​ൻ സ​നു നെ​ടു​ന്പു​ര, ബെ​റ്റി ജോ​സ്, കെ.​കെ. ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.