എ​റി​യാ​ട് ഗ​വ. കേ​ര​ള​വ​ർ​മ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ നൂ​റാം വാ​ർ​ഷി​ക വി​ളം​ബ​രം ന​ട​ത്തി
Monday, October 3, 2022 12:39 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് ഗ​വ. കേ​ര​ള​വ​ർ​മ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ നൂ​റാം വാ​ർ​ഷി​ക വി​ളം​ബ​രം ന​ട​ത്തി. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ളം​ബ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധിജ​യ​ന്തി ദി​ന​ത്തി​ൽ പൂ​ർ​വ വി​ദ്യാ​ർഥിയും ശി​ൽ​പി​യു​മാ​യ ഡാ​വി​ഞ്ചി സു​രേ​ഷ് ഒ​രു​ക്കു​ന്ന ദൃ​ശ്യ​വി​സ്മ​യ കാ​ഴ്ച​ക​ളോ​ടെ ആ​ഘോ​ഷ​ത്തിനു തു​ട​ക്ക​മാ​യ​ത്. അ​തോ​ടൊ​പ്പം ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ലോ​ഗോ​യും ആ​കാ​ശ​ത്തി​ൽ തെ​ളി​ഞ്ഞു. 4200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണത്തി​ൽ 1200 വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പിച്ച​ത്. 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ സേ ​നോ ടു ​ഡ്ര​ഗ്സ് എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത വ​ലി​യ ബാ​ന​ർ ആ​കാ​ശ​ദൃ​ശ്യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും അ​തു വ​ഹി​ച്ച് 200 വി​ദ്യാ​ർ​ഥിക​ൾ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​ നി​ന്നും പ​രേ​ഡ് ന​ട​ത്തി. സ്കൂ​ൾ ചു​മ​രി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ശ​താ​ബ്ദി ആ​ഘോ​ഷ വി​ളം​ബ​ര സ​മ്മേ​ള​നം തൃ​ശൂ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് മു​ഹ​മ്മ​ദ് ആ​രി​ഫ് ഉ​ദ്ഘാ​ട​നം ചെയ്തു. സ്വാ​ഗ​തസം​ഘം ചെ​യ​ർ​മാ​ൻ അ​മീ​ർ അ​ഹ​മ്മ​ദ് മ​ണ​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈഎ​സ്പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ർ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. ഡോ. ​മു​ഹ​മ്മ​ദ് റ​ഷീ​ദ്, ഡോ. ​മു​ഹ​മ്മ​ദ് സെ​യ്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വ​ത്സ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​കെ. മു​ഹ​മ്മ​ദ്, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ജെ​സി ഷാ​ജി, സ്കൂ​ൾ എ​ച്ച്​എം ലാ​ലി ആ​ന്‍റണി, എ​ൽ​പി എ​ച്ച്എം ന​സീ​ർ, പി​ടി​എ പ്ര​സി​ഡന്‍റ് അ​ബ്ദു​ൽ അ​സീ​സ്, ഹു​സൈ​ൻ, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.എ. ക​ദി​ജാ​ബി, ചീ​ഫ് കോ-ഒാർ​ഡി​നേ​റ്റ​ർ ഇ.​വി. ര​മേ​ശ​ൻ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.