ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം
Monday, October 3, 2022 12:39 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട അ​സി​സ്റ്റ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഓ​ഫീ​സ​ർ എം.​സി. നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ പി.​ജി. ഉ​ല്ലാ​സ് ശാ​സ്ത്രോ​ത്സ​വ ക​ര​ട് അ​വ​ത​ര​ണം ന​ട​ത്തി. ട്ര​ഷ​റ​ർ എം.​ജെ. ഷാ​ജി ബ​ജ​റ്റ് അ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു. മേ​ള​യു​ടെ വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ മെ​ൽ​വി​ൻ, ഒ.​എ​സ്. ശ്രീ​ജി​ത്ത്, മി​നി കെ. ​വേ​ലാ​യു​ധ​ൻ, സ​ന്തോ​ഷ് ബാ​ബു, ജോ​സ് എ​ന്നി​വ​ർ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബൈ​ജു കു​റ്റി​ക്കാ​ട​ൻ, ഹെ​ഡ്മാ​സ്റ്റ​ർ എം.​എ​സ്. ബെ​ഞ്ച​മി​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ പ്രി​യ ജീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ പി. ​ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ പി.​എ. ബാ​ബു, എം.​എ​ൻ. രാ​മ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.