ചാ​ലി​ശേ​രി പ​ള്ളി​യി​ൽ ഓ​ർ​മപ്പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Monday, October 3, 2022 12:41 AM IST
കു​ന്നം​കു​ളം: ചാ​ലി​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ​ യെ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ 337-ാം ഓ​ർ​മപ്പെരു​ന്നാ​ളി​നു കൊ​ടി​യേ​റി.
ഇന്നലെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ഫാ. ​റെ​ജി​ കൂ​ഴി​ക്കാ​ട്ടി​ൽ കൊ​ടി​യേ​റ്റം ന​ട​ത്തി. എട്ട്, ഒന്പത് തീയതികളിലാണ് കോ​ത​മം​ഗ​ലം മാ​ർ​തോ​മ ചെ​റി​യ പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ യെ​ൽ​ദോ ബാ​വ​യു​ടെ ഓ​ർ​മപ്പെരു​ന്നാ​ൾ ഇ​ട​വ​ക ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ട്ടി​ന് വൈ​കീ​ട്ട് സ​ന്ധ്യാപ്രാ​ർ​ത്ഥ​ന , പെ​രു​ന്നാ​ൾ സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. ഒ​ന്പ​തി​ന് രാ​വി​ലെ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ വാ​ന​ന്പാ​ടി മൈ​ല​പ്പൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഐ​സ​ക്ക് മോ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. അ​ങ്ങാ​ടി ചു​റ്റി​യു​ള്ള പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം, അ​വാ​ർ​ഡ്ദാ​നം, തു​ട​ർ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം പു​റ​ത്തെ​ടു​ക്കു​ന്ന പ​രി​ശു​ദ്ധ യെ​ൽ​ദോ ബാ​വ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എന്നിവ നടക്കും. നേ​ർ​ച്ച​സ​ദ്യ​യോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.
പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​ത്തി​ന് വി​കാ​രി ഫാ.​റെ​ജി കൂ​ഴി​ക്കാ​ട്ടി​ൽ, ട്ര​സ്റ്റി സി.​യു. ശ​ല​മോ​ൻ, സെ​ക്ര​ട്ട​റി പി.​സി. താ​രു​കു​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന മാ​നേ​ജിം​ഗ് ക​മ്മ​റ്റി നേ​തൃ​ത്വം ന​ൽ​കി.