വിരുപ്പാക്ക മില്ലിനു മുന്നിൽ സ​മ​രം
Monday, October 3, 2022 12:41 AM IST
പു​ന്നം​പ​റ​ന്പ്: ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ലേ ​ഓ​ഫ് പ്ര​ഖ്യാ​പി​ച്ച വി​രു​പ്പാ​ക്ക സ​ഹ​ക​ര​ണ​മി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു ഒ​ഴി​കെ​യു​ള്ള സം​യു​ക്ത ട്രെ​യ്ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്പ​നി പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.​
വൈ​ദ്യുതി ബി​ൽ അ​ട​ക്കാ​ത്ത​തു​മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​ർ മി​ല്ലി​ലെ​ത്തി ഫ്യൂ​സ് ഉൗ​രി​യ​തോ​ടെ ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണമാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.​ഇ​തി​നെ​തി​രെ​യാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്.​ ക​ന്പ​നി അ​ട​ച്ച​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്.​
വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​ര​മേ​ശ​ൻ നാ​യ​ർ, എം.​കെ.​സു​ന്ദ​ര​ൻ, എ.​വി.​ബാ​ബു, എം.​ജ​യ​പ്ര​കാ​ശ്, എം.​ടി.​വ​റീ​ത്, വി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.