"ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം'
Monday, October 3, 2022 12:41 AM IST
തൃ​ശൂ​ർ: ഗാ​ന്ധി ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു​ത​ന്ന ആ​ശ​യ​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ത് അ​നു​ദി​ന ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തേ​ണ്ട​താ​ണെ​ന്നും സ​ർ​വോ​ദ​യ ദ​ർ​ശ​ൻ ചെ​യ​ർ​മാ​ൻ എം. ​പീ​താം​ബ​ര​ൻ. പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ മ​ത​ബോ​ധ​ന പ്ര​സ്ഥാ​ന​മാ​യ മാ​ർ അ​പ്രേം സ​ൺ​ഡേ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​സ്മൃ​തി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി​സ​ന്ദേ​ശ പ​ദ​യാ​ത്ര മ​ണ്ണു​ത്തി എ​എ​സ്ഐ സ​ണ്ണി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്വി​സ് മ​ത്സ​രം ന​ട​ത്തി. ഫാ. ​വി​നോ​ദ് തി​മോ​ത്തി, എ.​എം. ആ​ന്‍റ​ണി, റി​ന്‍റോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മൃ​ത​രം​ഗ​നെ ആ​ദ​രി​ച്ചു

വ​ട​ക്കേ​ക്കാ​ട്: ല​ഹി​രി​ക്കെ​തി​രാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി​ക്ക് അ​ർ​ഹ​നാ​യ വ​ട​ക്കേ​ക്കാ​ട് സി​എെ അ​മൃ​ത​രം​ഗ​നെ യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ചു. അ​ജ​യ്കു​മാ​ർ വൈ​ലേ​രി, അ​ഷ​റ​ഫ് വ​ട​ക്കേ​ക്കാ​ട്, ഷാ​ഹി​ദ് ക​ല്ലൂ​ർ, ഹ​സ​ൻ വ​ട​ക്കേ​ക്കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ദ​രി​ച്ച​ത്.