ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
1227163
Monday, October 3, 2022 12:41 AM IST
കുന്നംകുളം: ധന്യൻ അഗസ്റ്റിൻ ജോണ് ഉൗക്കനച്ചന്റെ 66 -ാം ശ്രദ്ധാചരണത്തോടനുബന്ധിച്ച് 18-ാമത് അഖിലകേരള ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ചൊവ്വന്നൂർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന ചിത്രരചനാ മത്സരം ഫാ. പോൾ കാട്ടൂക്കാരൻ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോജോ എടത്തിരുത്തി അധ്യക്ഷത വഹിച്ചു.
കുന്നംകുളം എംജിഡി സ്കൂൾ റിട്ട. ഡ്രോയിംഗ് മാസ്റ്റർ സി.കെ. ജോണ്, സിസ്റ്റർ കൃപ സിഎസ്സി, പോൾ മണ്ടുംപാൽ എന്നിവർ സംബന്ധിച്ചു.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികൾക്കു ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് അവാർഡും 13 ന് ശ്രാദ്ധദിനത്തിൽ സമ്മാനിക്കും.