വ​ഞ്ചി​പ്പു​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ര​ണ്ടാ​മ​ന്‍റെ​യും മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു
Monday, October 3, 2022 11:09 PM IST
ക​യ്പ​മം​ഗ​ലം: വ​ഞ്ചി​പ്പു​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ര​ണ്ടാ​മ​ന്‍റെ​യും മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു. ബീ​ഹാ​ർ ബ​നി​യ​പ്പൂ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മും​താ​ജി​ന്‍റെ(23) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ര​യ്ക്ക​ടി​ഞ്ഞ​ത്. ആ​ദ്യം കാ​ണാ​താ​യ മു​ഹ​മ്മ​ദ് സാ​യി​ദി​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചേ​കാ​ലോ​ടെ​യാ​ണ് അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് പേ​രും തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ര​യി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ര​ണ്ട് പേ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ടൈ​ൽ​സ് പ​ണി​ക്കെ​ത്തി​യ മും​താ​ജും കു​ടും​ബ​വും വ​ഴി​യ​മ്പ​ല​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. മും​താ​ജി​ന്‍റെ സ​ഹോ​ദ​രി പു​ത്ര​നാ​ണ് സാ​യി​ദ്. ക​യ്പ​മം​ഗ​ലം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സം​സ്കാ​രം ന​ട​ത്തും.