ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേതും കോ​ര്‍​പ​റേ​ഷ​ന്‍ എ​ബി​സി സെ​ന്‍റ​റി​ല്‍
Tuesday, October 4, 2022 12:27 AM IST
തൃ​ശൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​രു​വു​നാ​യ് വ​ന്ധ്യം​ക​ര​ണ​വും കോ​ര്‍​പ​റേ​ഷ​ന്‍ എ​ബി​സി സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ക്കു​ന്നു. ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സ​മാ​ണ് ഇ​തി​നു​ള്ള​സൗ​ക​ര്യം ഒ​രു​ക്കു​ക. പ്ര​വ​ർ​ത്ത​നം ഉ​ട​ന​ടി ആ​രം​ഭി​ക്കു​മെ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫ്രാ​ന്‍​സി​സ് ബാ​സ്റ്റി​ന്‍ തെ​രു​വു​നാ​യ് പ്ര​ജ​ന​ന - നി​യ​ന്ത്ര​ണ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ചാ​വ​ക്കാ​ട്, വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ മാ​ള ബ്ലോ​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ജ​ന​ന നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​സ്റ്റി​മേ​റ്റ് യോ​ഗം അം​ഗീ​ക​രി​ച്ചു. ഇ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ക്കും.

സ്ഥ​ലം ഇ​നി​യും ല​ഭ്യ​മാ​കാ​ത്ത ബ്ലോ​ക്കു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​വി. വ​ല്ല​ഭ​നെ ചു​മ​ത​ല​പ്പെടു​ ത്തി.

പ്ര​ജ​ന​ന നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ബ്ലോ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടേ​യും യോ​ഗ​മാ​ണു ചേ​ർ​ന്ന​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ല​ത ച​ന്ദ്ര​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. ശ്രീ​ല​ത, ആ​ന്‍​സി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.