കു​ട്ടി​ക​ൾ​ക്കാ​യി പോ​സ്റ്റ​ര്‍​ ര​ച​ന, ഡി​സൈ​ന്‍ മ​ത്സ​രം
Tuesday, October 4, 2022 12:27 AM IST
തൃ​ശൂ​ർ: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം, ല​ഹ​രി​വി​മു​ക്ത കേ​ര​ളം പ്ര​ചാ​ര​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി "ല​ഹ​രി​മു​ക്ത കേ​ര​ളം’ എന്ന വി​ഷ​യ​ത്തി​ല്‍ പോ​സ്റ്റ​ര്‍​ ര​ച​ന, പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
എ​ല്‍​പി, യു​പി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പോ​സ്റ്റ​ര്‍​ര​ച​ന മ​ത്സ​ര​വും ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ള്‍​ക്കു കം​പ്യൂ​ട്ട​ര്‍ സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചുള്ള പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍ മ​ത്സ​ര​വു​മാ​ണു ന​ട​ക്കു​ക. ഏ​ഴി​നു സ്കൂ​ള്‍, കോ​ള​ജ് ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന എ​ന്‍​ട്രി​ക​ൾ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍​ക്കു പ​രി​ഗണി​ ക്കും. ജി​ല്ലാ​ത​ല​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു കാ​ഷ് പ്രൈ​ സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്കും. മി​ക​ച്ച പോ​സ്റ്റ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല​ത്തി​ല്‍ പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ക്കും.
ല​ഹ​രി​വി​മു​ക്ത സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​ൻ ഫ്ലാ​ഷ്മോ​ബ് ടീം ​രൂ​പീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ക്കും. ഡി​സൈ​ന്‍ ചെ​യ്ത പോ​സ്റ്റ​റു​ക​ള്‍ 9895766042 എ​ന്ന ന​മ്പ​റി​ലേ​യ്ക്ക് 15ന് ​മു​ന്‍​പാ​യി വാ​ട്ട്സ്ആ​പ്പ് ചെ​യ്യ​ണം. പോ​സ്റ്റ​ര്‍​ ര​ച​ന​യിൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.