കൊ​ന്പ​ൻ തൃ​ശി​വ​പേ​രൂ​ർ ക​ർ​ണ​ൻ ച​രി​ഞ്ഞു
Tuesday, October 4, 2022 12:27 AM IST
പു​തു​ക്കാ​ട്: കൊ​ന്പ​ൻ തൃ​ശി​വ​പേ​രൂ​ർ ക​ർ​ണ​ൻ (47) ച​രി​ഞ്ഞു. 15 ദി​വ​സ​മാ​യി വ​ട്ട​ണാ​ത്ര​യി​ലെ കെ​ട്ടു​ത​റയി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ദ​പ്പാടി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് അ​സു​ഖം ബാ​ധി​ച്ച​ത്. ആ​ന്പ​ല്ലൂ​ർ പ​റ​ങ്ങോ​ട​ത്ത് ര​തീ​ഷ്, വ​ട്ട​ണാ​ത്ര കു​ന്ന​ത്ത് ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ക​ർ​ണൻ.
കാ​ല​ടി​യി​ൽ നി​ന്ന് നാ​ലുവ​ർ​ഷം മു​ന്പാ​ണു ക​ർ​ണനെ വ​ട്ട​ണാ​ത്ര​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലെ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​ർ​ണ​ൻ ആ​കാ​ര ഭം​ഗി​യി​ലും ത​ല​യെ​ടു​പ്പി​ലും ആ​ന​പ്രേ​മി​ക​ളു​ടെ ഹ​ര​മാ​യി​രു​ന്നു. സം​സ് കാ​രം കോ​ട​നാ​ട് ന​ട​ക്കും.