വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Tuesday, October 4, 2022 12:29 AM IST
കാ​ള​മു​റി: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ​ർ​വെ ന​ട​ത്തി ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത ഒ​ഴി​പ്പി​ക്ക​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​എ​ഐ​ടി​യു​സി) ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പി​ക​ര​ണ​യോ​ഗം യൂ​ണി​യ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. റ​ഫീ​ക്ക് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ഐ​ടി​യു​സി ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജീ​വ് തു​ട​ർ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. എം.​എ. ജ​ലീ​ൽ, എ​ഐ​ടി​യു​സി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, അ​ശോ​ക​ൻ പ​ച്ചാം​പ​ള്ളി, നൗ​ഷാ​ദ് ച​ളി​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു ഭാ​ര​വാ​ഹി​ക​ളാ​യി ജ​യ​രാ​ജ​നെ സെ​ക്ര​ട്ട​റി​യാ​യും ഷ​ജ​ഹാ​ൻ ച​ളി​ങ്ങാ​ടി​നെ പ്ര​സി​ഡ​ന്‍റ് ആ​യും അ​ശോ​ക​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.