ചി​റ​ങ്ങ​ര മേ​ൽ​പാ​ല നി​ർ​മാ​ണം ദ്രുത​ഗ​തി​യി​ൽ: ആ​ദ്യ സ്പാ​നി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി
Tuesday, October 4, 2022 12:29 AM IST
കൊ​ര​ട്ടി: ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണം ദ്രുത​ഗ​തി​യി​ൽ മു​ന്നോ​ട്ട്.
പു​തു​വ​ർ​ഷ ആ​രം​ഭ​ത്തോ​ടെ പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 8 സ്പാ​നു​ക​ളു​ള്ള നി​ർമാ​ണ​ത്തി​ൽ ആ​ദ്യ സ്പാ​നി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് പ​ണി​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​ക​രി​ച്ചു. 17.9 മീ​റ്റ​ർ നീ​ള​ത്തി​ൽ ഉ​ള്ള സ്പാ​നി​ന്‍റെ നി​ർ​മാ​ണം 20 തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു പ​ക​ൽ ദി​വ​സ​ത്തെ അ​ധ്വാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പൂ​ർ​ത്തി​ക​രി​ച്ച​ത്. ഏ​റ്റ​വും നീ​ളം വ​രു​ന്ന റെ​യി​ൽ ക്രോ​സ് വ​രു​ന്ന ര​ണ്ടു സ്പാ​നു​ക​ൾ റെ​യി​ൽ​വേ ബോ​ർ​ഡ് നേ​രി​ട്ടാ​ണ് നി​ർ​മി​ക്കു​ക. ആ​ദ്യ സ്പാ​നി​ന്‍റെ നി​ർ​മാ​ണ സ​മ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ.​ആ​ർ. സു​മേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റെ​യ്മോ​ൾ ജോ​സ്, ലി​ജോ ജോ​സ്, ഷി​മ സു​ധി​ൻ, ജി​സി പോ​ൾ, പി.​എ​സ്. സു​മേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​്നു. ആ​ർ​ബി​ഡി​സി മു​ഖേ​ന​യാ​ണ് സ​ർ​ക്കാ​ർ കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്നും 17.47 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
സ്റ്റീ​ൽ കോ​ണ്‍​ക്രീ​റ്റ് കോ​ന്പോ​സി​റ്റ് സ്ട്ര​ക്ച​ർ ആ​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. പൈ​ൽ, പൈ​ൽ ക്യാ​പ് എ​ന്നി​വ കോ​ണ്‍​ക്രീ​റ്റും പി​യ​ർ, പി​യ​ർ ക്യാ​പ്പ് ഗ​ർ​ഡ​ർ എ​ന്നി​വ സ്റ്റീ​ലും ഡെ​ക് സ്ലാ​ബ് കോ​ണ്‍​ക്രീ​റ്റു​മാ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും.