1008 അ​മ്മ​മാ​രു​ടെ ശി​വ​സ​ഹ​സ്രനാ​മ​ജ​പ മ​ഹാ​യ​ജ്ഞം
Tuesday, October 4, 2022 12:29 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്കി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ശി​വ​സ​ഹ​സ്ര നാ​മ​ജ​പ മ​ഹായ​ജ്ഞം 9ന് രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ തി​രു​വ​ഞ്ചി​കു​ളം ശി​വ​പാ​ർ​വ​തി ക​ല്ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും.
മു​ൻ​കൂ​ട്ടി പേ​ര് കൊ​ടു​ത്തി​ട്ടു​ള്ള അ​മ്മ​മാ​രാ​ണ് നാ​മ​ജ​പ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. രാ​വി​ലെ 8.20 ന് ​മ​ഹാ​സാ​മൂ​ഹി​കാ​രാ​ധ​ന ആ​രം​ഭി​ച്ച് നാ​മ​ജ​പ​ത്തോ​ടു​കൂ​ടി ശി​വക്ഷേ​ത്ര​ത്തി​ൽ എ​ത്തി ന​ട​യി​ൽ കൂ​വ​ള​ത്തി​ല സ​മ​ർ​പ്പി​ച്ചശേ​ഷം മ​ണ്ഡ​പ​ത്തി​ൽ പ്ര​വേ​ശി​ക്കും. 9.15ന് ​ ​പി.എം. ​ഗോ​പി​നാ​ഥ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ തു​ട​ർ​ന്ന് ശി​വ​സ​ഹ​സ്ര​നാ​മ​ജ​പം, മെ​ഡി​റ്റേ​ഷ​ൻ, മോ​ട്ടി​വേ​ഷ​ൻ​ക്ലാ​സ് എ​ന്നിവ നട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ മു​ൻ​കു​ട്ടി പേ​ര് കൊ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്ക് പ്രാ​ത​ലും ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ 9747509088, 9497626721, ബ​ന്ധ​പ്പെ​ട​ണ​ം.