കാ​ർ ക​ലു​ങ്കി​ലി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്
Tuesday, October 4, 2022 12:29 AM IST
വ​ഴി​യ​ന്പ​ലം: ദേ​ശീ​യ​പാ​ത 66 ക​യ്പ​മം​ഗ​ലം കാ​ള​മു​റി സെ​ന്‍റ​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ലു​ങ്കി​ലി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ദി​വ്യ മ​നോ​ജ്(36)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ 108 ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ എ​ആ​ർ മെ​ഡി​ക്ക​ൽ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ട​യ​ർ പൊ​ട്ടി​യ​താ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റാ​ൻ കാ​ര​ണം. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മാ​വേ​ലി​ക്ക​ര​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.