ക​പ്പി​ൾ​സ് മി​നി​സ്ട്രി രൂ​പ​ത​യ്ക്ക് അ​നി​വാ​ര്യമെന്ന്
Tuesday, October 4, 2022 12:30 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഗാ​ർ​ഹി​ക സ​ഭ​യെ ന​വീ​ക​രി​ക്കു​വാ​ൻ കു​ടും​ബ​ങ്ങ​ൾ ത​ന്നെ മു​ന്നോ​ട്ടുവ​രു​ന്ന ക​പ്പി​ൾ​സ് മി​നി​സ്ട്രി രൂ​പ​ത​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് കോട്ടപ്പുറം രൂപത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍.​ ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ. കോ​ട്ട​പ്പു​റം വി​കാ​സി​ൽ ന​ട​ന്ന സെ​മി​നാര്‌ ഉ​ദ്​ഘാ​ട​നം ചെയ്യുകയായിരുന്നു അദ്ദേഹം.
കു​ടും​ബ​ങ്ങ​ൾ​ക്കു ശ്ര​ദ്ധ​യും ക​രു​ത​ലും ന​ൽ​കു​ന്ന​തി​ന് ക​പ്പി​ൾ​സ് മി​നി​സ്ടി​യി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് അദ്ദേഹം പ്രത്യാശിച്ചു. ഫാ​മി​ലി അ​പ്പ​സ്തോലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​നി​മേ​ഷ് അ​ഗ​സ്റ്റി​ൻ കാ​ട്ടാ​ശേരി അധ്യക്ഷത വഹിച്ചു. രൂ​പ​ത​യി​ലെ പ​ല ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ച് കൂ​ടി​യ സെ​മി​നാ​റി​ന് തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ സ​മ​ർ​പ്പി​ത സ​മൂ​ഹ​മാ​യ ലീ​ജി​യ​ൻ ഓ​ഫ് അ​പ്പ​സ്തോ​ലി​ക് ഫാ​മി​ലീ​സ്(ലോ​ഫ്) അം​ഗ​ങ്ങ​ളാ​യ ഡോ.​ ജോ​ർ​ജ് ലി​യോ​ണ്‍​സ് & അ​നി ടീ​ച്ച​ർ, ഡോ.​ടോ​ണി ജോ​സ​ഫ് & ഡോ. സു​നി, സി​ത്താ​ർ&റെ​ൻ​സി, കെസിബിസി പ്രോ ലൈ​ഫ് സം​സ്ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി​യും ലോ​ഫം​ഗ​വു​മാ​യ ​ജെ​യിം​സ് & ജെ​സി, ഡോ.​ ജോ​ണി & ഡോ.​ ബെ​റ്റ്സി, രാ​ജു & സൗ​മ്യ എന്നീ ഏഴു ലോ​ഫ് കു​ടും​ബ​ങ്ങ​ളാ​ണു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ബ്രി​സ്റ്റോ​ & റീ​ന​യും സ്വാ​ഗ​തം ആ​ശം​സി​ച്ചു.​
ഫാ​മി​ലി അ​പ്പ​സ്തോലേ​റ്റ് സെ​ക്ര​ട്ട​റി സിസ്റ്റർ ​ബി​നു പെ​രേ​ര ന​ന്ദി​യും പ​റ​ഞ്ഞു.