അ​തി​രൂ​പ​ത​ മ​ദ്യ​വി​രു​ദ്ധ സ​മി​തി ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്
Tuesday, October 4, 2022 12:38 AM IST
തൃ​ശൂ​ർ: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു ന​ട​ക്കും. തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക ഹാ​ളി​ൽ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​മ്യ ഹ​രി​ദാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ര​ജ​ത ജൂ​ബി​ലി മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു ആർച്ച്ബിഷപ് എമരിറ്റസ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഫാ. ​ഡേ​വി​സ് ചി​റ​മ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ൻ പ​താ​ക ഉ​യ​ർ​ത്തും. മദ്യവിരുദ്ധ സമിതി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.ഡോ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വി​സ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ക്കും.
മി​ക​ച്ച മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, നെ​സ്റ്റ് ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ.ഡോ. ​ടി​ജോ ജോ​യ് മു​ള്ള​ക്ക​ര, മാ​തൃ​വേദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ൽ​സി വി​ൻ​സെ​ന്‍റ്, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ടി.​എ​സ്. എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ എം.​ജെ. അ​ഗ​സ്റ്റി​ൻ ജാ​ഥാ ക്യാ​പ്റ്റ​നാ​യി ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ വാ​ഹ​ന​സ​ന്ദേ​ശ പ്ര​ചാ​ര​ണ ജാ​ഥ വി​വി​ധ ഫൊ​റോ​ന​ക​ളി​ലും ഇ​ട​വ​ക​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി.