ഗുരുവായൂരിൽ മോഷണം: യുവതി പിടിയിൽ
Tuesday, October 4, 2022 12:38 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ നി​ന്നും ഭ​ക്ത​രു​ടെ പേ​ഴ്സും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് മേ​പ്പാ​ടി താ​ഴെ അ​ര​പ്പ​റ്റ കൂ​രി​മ​ണ്ണി​ൽ വീ​ട്ടി​ൽ ഉ​സ്മാ​ൻ എ​ന്ന കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ രേ​ണു​ക എ​ന്ന ഹ​സീ​ന​യെ (40) യാ​ണ് ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് എ​സ്ഐ ഐ.എ​സ്. ബാ​ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ദ​ർ​ശ​ന​ത്തി​നും കു​ട്ടി​യു​ടെ ചോ​റൂ​ണി​നു​മാ​യി വ​ന്ന പാ​ല​ക്കാ​ട് പെ​രു​വ​ന്പ് ചോ​റ​ക്കോ​ട് സ്വദേശിയു ടെ ബാ​ഗി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ കൈയോടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ൽ നി​ന്ന് മൂ​ന്ന് പേ​ഴ്സു​ക​ളും 13,244 രൂ​പ​യും ക​ണ്ടെ​ടു​ത്തു.
ടെ​ന്പി​ൾ എ​സ്ഐ സി.ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, എഎ​സ്ഐ ​സി.​ജി​ജോ ജോ​ണ്‍, വ​നി​ത സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​എ​സ്.​ഷീ​ജ, വ​നി​ത സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​പി.​മി​നി​ത, ബി.​എ​സ്.ആ​ശ, പി.​ബി.​ മി​നി എ​ന്നി​വ​രും അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.