ട്രെയിൻ ത​ട്ടി​ പു​ഴ​യി​ൽ വീണു മ​രി​ച്ചു
Wednesday, October 5, 2022 11:49 PM IST
പു​തു​ക്കാ​ട്: ട്രെയിൻ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പു​ഴ​യി​ൽ വീ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30-നാ​യി​രു​ന്നു സം​ഭ​വം.

കു​റു​മാ​ലി പാ​ല​ത്തി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്പോ​ൾ തീ​വ​ണ്ടി ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ പു​ഴ​യി​ലേ​ക്ക് വീ​ണു. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പു​തു​ക്കാ​ട് പോ​ലീ​സും അ​ഗ്നി ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്തു.

മൃ​ത​ദേ​ഹം തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. കോ​ട്ട​യം-​നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്. ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പു​തു​ക്കാ​ട് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ ന​ന്പ​ർ: 0480 2751336