തൊ​ട്ടി​ലി​ൽ നി​ന്നും വീ​ണ് ഒന്പതുമാ​സമായ കു​ഞ്ഞ് മ​രി​ച്ചു
Wednesday, October 5, 2022 11:49 PM IST
പ​ഴ​യ​ന്നൂ​ർ: തൊ​ട്ടി​ലി​ൽ നി​ന്നും താ​ഴെ വീ​ണ് ഒന്പതുമാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. പ​ഴ​യ​ന്നൂ​ർ പൊ​റ്റ പ​ട്ടി​യ​ത്തു​കു​ന്ന് അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ​യും ആ​ഷി​ഫ​യു​ടെ​യും മ​ക​ൾ ലി​ബ ആ​ണ് മ​രി​ച്ച​ത്. തൊ​ട്ടി​ലി​ൽ ഉ​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന കു​ട്ടി എ​ഴു​ന്നേ​റ്റ​പ്പോ​ൾ നി​ല​ത്തേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഉ​ട​നെ പ​ഴ​യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും നൊ​ന്പ​ര​മാ​യി മാ​റി​യ സം​ഭ​വം ന​ട​ക്കു​ന്ന​ത് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30യോ​ടെ​യാ​ണ് . ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ്.