എ​സ്ബി​ഐ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ൻ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം തൃ​ശൂ​രി​ൽ
Thursday, October 6, 2022 12:46 AM IST
തൃ​ശൂ​ർ: ഓ​ൾ ഇ​ന്ത്യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ൻ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോഷ ​ങ്ങ​ളു​ടെ കേ​ര​ള സ​ർ​ക്കി​ൾ​ത​ല സ​മാ​പ​നം എ​ട്ടി​ന് തൃ​ശൂ​രി​ൽ ന​ട​ത്തും.
പു​ഴ​യോ​രം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ പ​ത്തി​ന് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബാ​ങ്ക് യൂ​ണി​യ​ൻ​സ് ദേ​ശീ​യ ക​ണ്‍​വീ​ന​റു​മാ​യ സ​ഞ്ജീ​വ്കു​മാ​ർ ബ​ന്ദ്‌ലിഷ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ വെ​ങ്ക​ട്ട​ര​മ​ണ ബാ​യി റെ​ഡ്ഡി മു​ഖ്യാ​തി​ഥി​യാ​കും. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ​് അ​രു​ണ്‍ ബ​ഗോ​ലി​വാ​ൽ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​ദീ​പ്കു​മാ​ർ ബൈ​ശ്യ, ജി.​ കൃ​പാ​ക​ര​ൻ, ജ​ഗ്ദീ​ഷ് ഡി. ​ശ്രിം​ഗാ​ർ​പു​രെ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും പി.​എം. ശ്രീ​വ​ത്സ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണു പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.