ഹ​ർ​ത്താ​ൽ: കെഎ​സ്ആ​ർടിസി ബ​സി​നു ക​ല്ലെ​റി​ഞ്ഞ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Thursday, October 6, 2022 12:46 AM IST
ചെ​ന്ത്രാ​പ്പി​ന്നി: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സി​നുനേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ടുപേ​രെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി പൊ​യി​ലി​ങ്ങ​ൽ വീ​ട്ടി​ൽ ഷെ​ഫീ​ർ (37), പ​ന​ന്പി​ക്കു​ന്ന് സ്വ​ദേ​ശി മു​റി​ത്ത​റ വീ​ട്ടി​ൽ ഷി​നാ​ജ് (39) എ​ന്നി​വ​രെ​യാ​ണ് ക​യ്പ​മം​ഗ​ലം എ​സ് ഐ സു​ബീ​ഷ്മോ​നും സം​ഘ​ വും അ​റ​സ്റ്റ് ചെ​യ്ത​ത്.
പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ചെ​ന്ത്രാ​പ്പി​ന്നി അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​ണു ബ​സി​നു ക​ല്ലെ​റി​ഞ്ഞ​ത്. ക​ല്ലേ​റി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. നൂ​റോ​ളം സിസിടി വി​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​രു​വ​രും പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്​ഐ പാ​ട്രി​ക്, സീ​നി​യ​ർ സി പി ഒ വ​ഹാ​ബ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് സിപിഒ ഫാ​റൂ​ഖ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.