എഴുത്തിനിരുത്തലിന് തി​രു​വു​ള്ള​ക്കാ​വിൽ വൻ തിരക്ക്
Thursday, October 6, 2022 12:46 AM IST
ചേ​ർ​പ്പ്: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ തി​രു​വു​ള്ള​ക്കാ​വ് ശ്രീ ​ധ​ർ​മശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ഇ​ന്ന​ലെ​ പു​ല​ർ​ച്ചെ നാലു മു​ത​ൽ ക്ഷേ​ത്ര സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്ത​ൽ ആ​രം​ഭി​ച്ചു. തി​രു​വു​ള്ള​ക്കാ​വ് വാ​രി​യ​ത്തെ ടി.​വി.​ ശ്രീ​ധ​ര​ൻ വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റു​പ​തോ​ളം ആ​ചാ​ര്യ​ന്മാ​ർ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.
ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കു ക്ഷേ​ത്രം ത​ന്ത്രി കെ.​പി.​ കൃ​ഷ്ണ​ൻ ഭ​ട്ട​തി​രി​പ്പാ​ട്, മേ​ൽ​ശാ​ന്തി മ​ഴ​മം​ഗ​ല​ത്ത് ത​ര​ണ​നെ​ല്ലൂ​ർ ര​മേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന​ലെ​ ഉ​ച്ച​വ​രെയും​ വൈ​കീ​ട്ടും എ​ഴു​ത്തി​നി​രു​ത്ത​ൽ തു​ട​ർ​ന്നു. വ​ൻ ഭ​ക്ത​ജ​നത്തിര​ക്കും ക്ഷേ​ത്ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ടു.
തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ​ഐ​ശ്വ​ര്യ ദോഗ്രേ, ഐജി ​ആ​ർ. ആ​ദി​ത്യ എ​ന്നി​വ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു.
ദേ​വ​സ്വം ഭ​ര​ണ​സ​മി​തി പ്ര​സ​ിഡന്‍റ് എ.​ജെ. വാ​സു​ദേ​വ​ൻ അ​ടിതി​രി​പ്പാ​ട്, സെ​ക്ര​ട്ട​റി എ.​എ. കു​മാ​ർ, ജോയിന്‍റ് ​സെ​ക്ര​ട്ട​റി സി.​ആ​ർ. രാ​ജ​ൻ, പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.