എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ച് പ​ണം ത​ട്ടി; ര​ണ്ടു സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
Thursday, October 6, 2022 12:46 AM IST
തൃ​ശൂ​ർ: അ​യ​ൽ​വാ​സി​യു​ടെ ഹാ​ൻ​ഡ് ബാ​ഗി​ൽ നി​ന്നു എ​ടി​എം കാ​ർ​ഡും പി​ൻ ന​ന്പ​ർ എ​ഴു​തി വച്ച ക​ട​ലാ​സും മോ​ഷ്ടി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ഹൊ​സ​ങ്ങാ​ടി സ​മീ​റ മ​ൻ​സി​ലി​ൽ സ​മീ​റ (31), വ​ടൂ​ക്ക​ര എ​സ്എ​ൻ ന​ഗ​ർ ക​ള​പ്പു​ര​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ലീം ഭാ​ര്യ ഷാ​ജി​ത (36) എ​ന്നി​വ​രെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ടൂ​ക്ക​ര എ​സ്എ​ൻ ന​ഗ​റി​ൽ റി​ട്ട. അധ്യാപിക റ​ഹ്മ​ത്തി​ന്‍റെ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ എ​ടി​എ​മ്മു​ക​ളി​ൽ നി​ന്നാ​യി 1,84, 000 രൂ​പ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് പി​ൻ​വ​ലി​ച്ച​ത്.
പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ​യും പ്ര​തി​ക​ളും അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി വാ​ട​ക​യ്ക്കു ന​ൽ​കി​യ വീ​ട്ടി​ലാ​ണു ഷാ​ജി​ത താ​മ​സി​ക്കു​ന്ന​ത്. ടീ​ച്ച​റു​ടെ അ​ക്കൗ​ണ്ടി ൽ ധാ​രാ​ളം പ​ണ​മു​ണ്ടെ​ന്നു പ്ര​തി​ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ടീ​ച്ച​ർ ഇ​രു​വ​രെ​യും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ 19 ന് ​മൂ​വ​രുംകൂ​ടി സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് രാ​ത്രി എ​ട്ടി​ന് പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി വി​ശ്ര​മി​ക്കു​ന്പോ​ഴാണ് സ​മീ​റ കാ​ർ​ഡും പി​ൻ ന​ന്പ​റും മോ​ഷ്ടി​ച്ച​ത്. അ​ന്നു രാ​ത്രിത​ന്നെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രും ചേ​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ഒ​രാ​ഴ്ച​യോ​ളം പ​ണം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. പ​ണം പി​ൻ​വ​ലി​ച്ച വി​വ​രം മൊ​ബൈ​ലിൽ എ​സ്എം​എ​സ് ആ​യി വ​ന്നി​രു​ന്നെ​ങ്കി​ലും അ​ധ്യാ​പി​ക ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. 27ന് ​പ​രാ​തി​ക്കാ​രി ബാ​ങ്കി​ലെ​ത്തി പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു പ​ണം ന​ഷ്ട​മാ​യ​തു മ​ന​സി​ലാ​യ​ത്. നെ​ടു​പു​ഴ എ​സ്ഐ അ​നു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. എ​ടി​എ​മ്മി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ്ടി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം ക​ട​ങ്ങ​ൾ വീ​ട്ടി​യ​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.