പി.​ടി. കു​രി​യാ​ക്കോ​സ് 133-ാം ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, October 6, 2022 12:46 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഗു​രു​വാ​യൂ​ർ സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ സം​സ്കൃ​ത പ്ര​ണ​യ​ഭാ​ജ​നം പി.​ടി. കു​രി​യാ​ക്കോ​സി​ന്‍റെ 133-ാം ജന്മദി​നം ആ​ഘോ​ഷി​ച്ചു. പാ​വ​റ​ട്ടി തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ സ​മാ​ധി​യി​ൽ തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ഐ​നി​ക്ക​ൽ, വി​ദ്യാ​പീ​ഠം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​വ​റ​ട്ടി എ​ന്നി​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കു​രി​യാ​ക്കോ​സ് സ്മൃ​തി​ഭ​വ​നി​ൽ ന​ട​ന്ന ആ​ഘോ​ഷ​ച​ട​ങ്ങി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഇ.​ആ​ർ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ബാ​ബു, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷെ​ല്ലി പോ​ൾ കാ​ട്ടു​ക്കാ​ര​ൻ, പി.​ജെ. സ്റ്റൈ​ജു, പി.​ടി. കു​രി​യാ​ക്കോ​സി​ന്‍റെ പൗ​ത്ര​ൻ കു​രി​യ​ൻ പു​ലി​ക്കോ​ട്ടി​ൽ, വി​ശാ​ൽ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.