ഗ്രൗ​ണ്ട് ന​വീ​ക​ര​ണം തു​ട​ങ്ങി
Thursday, October 6, 2022 12:48 AM IST
ചി​റ്റാ​ട്ടു​ക​ര: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ ഗ്രൗ​ണ്ട് ന​വീ​ക​ര​ണം തു​ട​ങ്ങി. ചി​റ്റാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​വി​ൽ​സ​ണ്‍ പി​ടി​യ​ത്ത് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ തൃ​ശൂ​രി​ൽ പ​ണി​യു​ന്ന അ​ധ്യാ​പ​ക​ഭ​വ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ക്കേ​ണ്ടി​വ​ന്ന മ​ണ്ണാ​ണ് ചി​റ്റാ​ട്ടു​ക​ര സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന് തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ മ​ദ​ന​മോ​ഹ​ന​ൻ അ​നു​വ​ദി​ച്ച​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നെ​ൽ​പ്പാ​ട​മാ​യി​രു​ന്ന പ​ള്ളി​യോ​ട് ചേ​ർ​ന്നു​ള്ള ഗ്രൗ​ണ്ട്, ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ നി​ക​ത്ത​പ്പെ​ടു​ക​യു​ണ്ടാ​യെ​ങ്കി​ലും കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി ഗ്രൗ​ണ്ട് മ​ഴ​ക്കാ​ല​ത്ത് തീ​രെ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സ്കൂ​ൾത​ല ​മ​ത്സ​ര​ങ്ങ​ളും മ​ഴ​യെ മു​ൻ​നി​ർ​ത്തി പ​ല​പ്പോ​ഴും ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​കാ​റു​ണ്ട്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​വ​ച്ച​ത്. ഏ​ക​ദേ​ശം 10 ല​ക്ഷ​ത്തോ​ളം രൂ​പ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ എം.​കെ. സൈ​മ​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ട്ര​സ്റ്റി​മാ​രാ​യ സി.​സി. ജോ​സ​ഫ്, സി.​ജെ. സ്റ്റാ​ൻ​ലി, സെ​ബി സി.​കെ. എ​ന്നി​വ​ർ സം​സാ​രി​ച്ചു.