വിദ്യാർഥി അധ്യാപക സംഗമം
Thursday, October 6, 2022 12:51 AM IST
ചാ​ല​ക്കു​ടി: ഗ​വ. ഐടിഐ അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ എട്ടിന് ​ഇ​വി​ടെ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മം ന​ട​ത്തു​ന്നു. 68 വ​ർ​ഷം പി​ന്നി​ട്ട ഐടി​ഐ നി​ര​വ​ധി സ​ങ്കേ​തി​ക വി​ദ​ഗ്ധരെ സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. ഉ​ച്ചക​ഴി​ഞ്ഞ് രണ്ടിന് ​സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ഉ​ൽ​ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വീ​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​വി​ടെ സേ​വ​നം ചെ​യ്ത എ​ല്ലാ അ​ധ്യാ​പ​ക​രെ​യും മു​തി​ർ​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​മു​ക്ത ഭ​ടന്മാരെ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ആ​ദ​രി​ക്കും. ഉൗ​ട്ടി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ വീ​ര മൃ​ത്യു വ​രി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​ദീ​പ് കു​മാ​റി​ന്‍റെ കു​ടു​ബ​ത്തെ​യും ഇ​രു​ച​ക്ര വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​ര​ണ മ​ട​യു​ക​യും അഞ്ച് പേ​ർ​ക്ക് അ​വ​യ​വദാ​നം ന​ട​ത്തു​ക​യും ചെ​യ്ത പൂ​ർ​വ വി​ദ്യാ​ർ​ഥി ഗോ​പ​കു​മാ​റി​ന്‍റെ കു​ടു​ബ​ത്തേ​യും ച​ടങ്ങി​ൽ ആദ​രി​ക്കും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ഏ​ല്യാ​സ്, സെ​ക്ര​ട്ട​റി പി.​സി. അ​ജി​ത് കു​മാ​ർ, ക​ണ്‍​വീ​ന​ർ ടി.​പി രാ​ജ​ൻ. റോ​യ് പോ​ൾ, കെ.​ കെ. അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന പെ​ണ്‍കു​ട്ടി​യു​ടെ മാ​ല മോഷ്ടിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: ​ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന പെ​ണ്‍കു​ട്ടി​യു​ടെ മാ​ല പൊ​ട്ടി​ച്ചു.​എ​റി​യാ​ട് ഒഎ​സ് മി​ൽ പ​രി​സ​രം ഇ​ല്ലി​ക്ക​ൽ ഫൈ​സ​ലി​ന്‍റെ മ​ക​ൾ ഷി​ഫ​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്.​ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെയാ​യി​രു​ന്നു സം​ഭ​വം.​ ജ​ന​ലി​ലൂ​ടെ കൈ​യി​ട്ടാ​ണ് മാ​ല ക​വ​ർ​ന്ന​ത്.​കു​ട്ടി ഒ​ച്ച​വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ട്ടു.​ മു​ക്കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.