പു​ല്ലൂ​ർ നാ​ട​ക​രാ​വ് സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു
Thursday, October 6, 2022 12:51 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ച​മ​യം നാ​ട​ക​വേ​ദി​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പു​ല്ലൂ​ർ നാ​ട​ക​രാ​വി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ളി​ത ബാ​ല​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ക​വേ​ദി പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​കെ. രാ​ജേ​ന്ദ്ര​ൻ, പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ, കെ.എൻ.എ കു​ട്ടി ഉ​ദി​മാ​നം, പി.​കെ. കി​ട്ട​ൻ, ഭ​ര​ത​ൻ ക​ണ്ടേ​ങ്കാ​ട്ടി​ൽ, പി.​വി. രാ​ജേ​ഷ്, കെ.​വി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ന്ത്രി ആ​ർ. ബി​ന്ദു - മു​ഖ്യ​ര​ക്ഷാ​ധി​കാ​രി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി - ര​ക്ഷാ​ധി​കാ​രി, എ.​എ​ൻ. രാ​ജ​ൻ - ചെ​യ​ർ​മാ​ൻ, പു​ല്ലൂ​ർ സ​ജു ച​ന്ദ്ര​ൻ - ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ടി.​ജെ. സു​നി​ൽ​കു​മാ​ർ -ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ജോ​സ് ചി​റ​മ്മ​ലി​ന്‍റെ ദ​യ​വാ​യി എ​ന്ന ക​ഥ​യു​ടെ നാ​ട​കാ​വി​ഷ്കാ​രം സു​ധാ​ക​ര​ൻ വെ​ള്ളാ​ങ്ക​ല്ലൂ​ർ അ​വ​ത​രി​പ്പി​ച്ചു.

വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: കോ - ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ൽ 27-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. ഹോ​സ്പി​റ്റ​ൽ പ്ര​സി​ഡ​ന്‍റ് എം.​പി. ജാ​ക്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ബാ​ല​ഗം​ഗാ​ധ​ര​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ജെ. ജോ​യ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഡ​യ​റ​ക്ട​ർ ഇ.​എം. അ​ബ്ദു​ൾ സ​ത്താ​ർ ന​ന്ദി പ​റ​ഞ്ഞു.