പു​തു​ക്കാ​ട് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു
Thursday, October 6, 2022 10:52 PM IST
പു​തു​ക്കാ​ട്: ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. മ​റ്റ​ത്തൂ​ർ അ​വി​ട്ട​പ്പി​ള്ളി പ​ള്ള​ത്ത​റ വീ​ട്ടി​ൽ ഉ​ണ്ണി​ച്ചെ​ക്ക​ൻ(70) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​റു​മാ​ലി പാ​ല​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

പാ​ച​ക തൊ​ഴി​ലാ​ളി​യാ​യ ഉ​ണ്ണി​ച്ചെ​ക്ക​ൻ ഒ​രാ​ഴ്ച മു​ൻ​പാ​ണ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. കു​റ​ച്ചു​നാ​ളു​ക​ളാ​യി ന​ന്തി​ക്ക​ര​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സം. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് പു​തു​ക്കാ​ട്ടേ​ക്കു​ള്ള ട്രെ​യി​ൻ ടി​ക്ക​റ്റ് മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് കി​ട്ടി​യി​രു​ന്നു. പു​തു​ക്കാ​ട് ട്രെ​യി​ൻ ഇ​റ​ങ്ങി​യ ശേ​ഷം ന​ന്തി​ക്ക​ര​യി​ലേ​ക്ക് പാ​ത​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.