ആ​ക്ട്സ് 10-ാം വാ​ർ​ഷി​കം
Saturday, October 8, 2022 1:03 AM IST
എ​രു​മ​പ്പെ​ട്ടി: ജീ​വ​ൻ​ര​ക്ഷാ സം​ഘ​ട​ന​യാ​യ ആ​ക്ട്സ് എ​രു​മ​പ്പെ​ട്ടി ബ്രാ​ഞ്ചി​ന്‍റെ 10-ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂന്നിന് ​എ​രു​മ​പ്പെ​ട്ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സാ​ന്ത്വ​ന​മേ​കി നി​ര​വ​ധി​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​ക്ട്സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ഇ​ന്ന് ന​ട​ക്കു​ന്ന പൊ​തു​യോ​ഗം ആ​ക്ട്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ഡേ​വി​സ് ചി​റ​മ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​റു​മാ​യ എം.​കെ. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ക്ട്സ് എ​രു​മ​പ്പെ​ട്ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. ച​ട​ങ്ങി​ൽ വി​ശി​ഷ്ട​രാ​യ 10 വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ബ​സ​ന്ത്ലാ​ൽ, മീ​ന സാ​ജ​ൻ, ടി.​ആ​ർ. ഷോ​ബി, പി.​പി. സു​നി​ത, എ​രു​മ​പ്പെ​ട്ടി എ​സ്എ​ച്ച്ഒ കെ.​കെ. ഭൂ​പേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജ​ലീ​ൽ ആ​ദൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ആ​ക്ട്സ് എ​രു​മ​പ്പെ​ട്ടി ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് കെ. ​ശ​ങ്ക​ര​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി പി.​എ ജോ​സ​ഫ്, ക​ണ്‍​വീ​ന​ർ പി.​എ​ൽ. വ​ർ​ഗീ​സ്, ജോ. ​സെ​ക്ര​ട്ട​റി കെ.​വി. ത​ന്പി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.