ത​വ​നി​ഷി​ന്‍റെ ബെ​നെ​വ​ല​ൻ​സ് സേ​വ​ന​ത്തി​ന്‍റെ അ​നു​ക​ര​ണീ​യ മാ​തൃ​ക
Saturday, October 8, 2022 1:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക​സേ​വ​ന സം​ഘ​ട​ന​യാ​യ ത​വ​നി​ഷും ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​മൈ​ത്രി പോ​ലീ​സും കൈ​കോ​ർ​ത്ത് ആ​രം​ഭി​ച്ച പ​രി​പാ​ടി​യാ​ണ് ബെ​നെ​വ​ല​ൻ​സ്.
സേ​വ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​വേ​ണ്ടി ഒ​രു ദി​വ​സ​ത്തെ യാ​ത്ര. പ​രി​പാ​ടി​യു​ടെ ആ​ദ്യ​യാ​ത്ര ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് തൃ​ശൂ​ർ മാ​ന​സി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, തൃ​ശൂ​ർ റൗ​ണ്ട്, ക​ന​ക​മ​ല സാ​ൻ​ജോ ഭ​വ​ൻ, പോ​ട്ട മ​ഡോ​ണ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഹാ​യം കൈ​മാ​റി.
ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രീം ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ത​വ​നി​ഷ് വ​ള​ണ്ടി​യ​ർ മോ​ഹ​ന​ല​ക്ഷ്മി, ത​വ​നി​ഷ് സ്റ്റാ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. മു​വി​ഷ് മു​ര​ളി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. റീ​ജ യൂ​ജി​ൻ, ഡോ. ​രേ​ഖ (തൃ​ശൂ​ർ ഗ​വ. മെ​ന്‍റ​ൽ ഹോ​സ്പി​റ്റ​ൽ), മ​ദ​ർ സു​പ്പീ​രി​യ​ർ അ​നീ​ഷ (ശാ​ന്തി സ​ദ​ൻ), സു​പ്പീ​രി​യ​ർ ജെ​സ്ന (സാ​ൻ​ജോ ഭ​വ​ൻ), സി​സ്റ്റ​ർ ഫ്ല​വ​ർ (മ​ഡോ​ണ സ്പെ​ഷ​ൽ സ്കൂ​ൾ) എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.