നിക്ഷേപ സമാഹരണം: കാട്ടൂർ സർവീസ് സഹകരണ ബാങ്കിന് അവാർഡ്
1243612
Sunday, November 27, 2022 4:11 AM IST
കാട്ടൂർ: സഹകരണ വകുപ്പ് നടപ്പിലാക്കിയ നിക്ഷേപ സമാഹരണത്തിൽ തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച കാട്ടൂർ സർവീസ് സഹകരണ ബാങ്കിന് അവാർഡ് നൽകി.
69-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ തൃശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എം. ശബരിദാസൻ അവാർഡ് വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, ബാങ്ക് സെക്രട്ടറി കെ.കെ. സതീശൻ, മാനേജർ കെ.കെ. രാജേഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഈ പ്രതിസന്ധി കാലഘട്ടത്തിലും കൂടുതൽ നിക്ഷേപം സമാഹരിച്ച ബാങ്ക് ഭരണ സമിതിയെയും ജീവനക്കാരെയും സഹകരണ വകുപ്പ് അഭിനന്ദിച്ചു.