കെ​ട്ടി​ട​ത്തി​ൽനി​ന്ന് വീ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, November 27, 2022 11:25 PM IST
കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് യേ​ശു​ദാ​സ് റോ​ഡി​ൽ ബീ​വ​റേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു.. ബീ​ഹാ​ർ സ്വ​ദേ​ശി ജി​തേ​ന്ദ്ര(30) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബീ​വ​റേ​ജ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ മു​റി​യി​ലെ താ​മ​സ​ക്കാ​ര​നാ​ണ് ഇ​യാ​ൾ. ഈ ​ബി​ൽ​ഡിം​ഗി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ക്കി​ൾ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ജോ​ലി ക​ഴി​ഞ്ഞ ശേ​ഷം മു​റി​യു​ടെ മു​ന്നി​ലെ ചെ​റി​യ മ​തി​ലി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും തെ​ന്നി താ​ഴെ ഇ​രു​ന്പു ഷീ​റ്റി​ലേ​ക്ക് വീ​ഴു​ക​യും ഇ​രു​ന്പു ഷീ​റ്റ് ത​ക​ർ​ത്ത് നി​ല​ത്തെ കോ​ണ്‍​ക്രീ​റ്റി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.