ദ്വി​ദി​ന വി​ദ്യാ​ഭ്യാ​സ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച് നൈ​പു​ണ്യ കോ​ള​ജ്
Wednesday, November 30, 2022 12:58 AM IST
കൊ​ര​ട്ടി: ഇ​ന്‍റേണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലും ക്രി​സ്ത്യ​ൻ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ർ​ട്ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജു​ക​ളു​ടെ സം​ഘ​ട​ന​യും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. 
നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻഡ്് അ​ക്രെ​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം കി​ട്ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ശ്ര​ദ്ധി​ക്കേ​ണ്ട സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ൾ, സ്ഥാ​പ​ന​ത്തി​ലെ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ൾ ശി​ല്പ​ശാ​ല​യി​ൽ ച​ർ​ച്ച ചെ​യ്തു. 
​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് ആൻഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ഐ.​ക്യു.​എ.​സി. ഡ​യ​റ​ക്ട​ർ ഡോ. ​ഗ​ബ്രി​യേ​ൽ സൈ​മ​ണ്‍ ത​ട്ടി​ൽ, രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ്റ്റ​ഡീ​സി​ന്‍റെ പ്രി​ൻ​സി​പ്പൽ ഡോ.​ ബി​നോ​യ് ജോ​സ​ഫ്, ഡാ​റ്റാ അ​ന​ലി​സ്റ്റ് ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്. വി​വി​ധ കോ​ള​ജി​ലെ മേ​ധാ​വി​ക​ൾ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ഐ.​ക്യു.​എ.​സി. അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു. കോ​ള​ജ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ.​ കെ.​ജെ. പോ​ള​ച്ച​ൻ, നൈ​പു​ണ്യ കോ​ള​ജി​ലെ ഐ​ക്യു​എസി കോ​ർ​ഡി​നേ​റ്റ​റും ഡീ​ൻ ഓ​ഫ് സ്റ്റ​ഡീ​സു​മാ​യ ഡോ.​ജോ​യ് പു​തു ശ്ര​യി, നാ​ക് കോ​ർ​ഡി​നേ​റ്റ​ർ സോ​ണി​യ തോ​മ​സ് എ​ന്നി​വ​രാ​യി​രു​ന്നു ശി​ല്പ​ശാ​ല​യി​ലെ മു​ഖ്യ സം​ഘാ​ട​ക​ർ.