തി​രു​മു​ടി​ക്കു​ന്നി​ൽ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ന്നു
Wednesday, November 30, 2022 12:58 AM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് കെ​യ​ർ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. തി​രു​മു​ടി​ക്കു​ന്ന് പി​എ​സ് ​ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നാ ഡേ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി, സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ന​വീ​ൻ ഉൗ​ക്ക​ൻ, വാ​ർ​ഡ് മെ​ന്പ​ർ ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ, ക്യാ​ന്പ് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ്. വോ​ള​ന്‍റിയർമാരും ക്യാ​ന്പി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി

ചാ​ല​ക്കു​ടി: സേ​ക്ര​ഡ്ഹാ​ർ​ട്ട് കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ൽ ചെ​റു ധാ​ന്യ​ങ്ങ​ളു​ടെ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ല്ലെറ്റ​ഡ് ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി.
ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ലീ​ൻ റോ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്തു. പി ​ടിഎ ​പ്ര​സി​ഡ​ന്‍റ് ജെ​ൻ​സി​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ഷീ​ല ടീ​ച്ച​ർ പ്ര​സം​ഗി​ച്ചു. രു​ചി മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.