വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Wednesday, November 30, 2022 12:58 AM IST
ചെ​ന്ത്രാ​പ്പി​ന്നി: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് വീ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ് ഹൈ​സ്കൂ​ൾ തെ​ക്കു ഭാ​ഗ​ത്തു വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ശു​ദ്ധജ​ലം ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​രാ​ഴ്ച ആ​യെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
പ​ള്ളി​ത്തോ​ട്ടു​ങ്ങ​ൽ റ​ഫീ​ഖ്, ഷാ​ജ​ഹാ​ൻ, പ​ള്ളി​പ്പ​റ​ന്പി​ൽ സ​ലീം തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലെ പ​റ​ന്പു​ക​ളി​ൽ ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശു​ദ്ധ​ജ​ലം വെ​റു​തെ പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ്‌വെ​ള്ളം ല​ഭി​ക്കു​ന്ന​ത് വ​ള​രെ ചെ​റി​യ അ​ള​വി​ലാ​ണെ​ന്നും പ​റ​യു​ന്നു.
കു​ടി​വെ​ള​ളം പാ​ഴാ​യി​പ്പോ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​തി​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു .