താ​ള​മേ​ള വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് എ​ര​വി​മം​ഗ​ലം ഷ​ഷ്ഠി
Wednesday, November 30, 2022 1:01 AM IST
പു​ത്തൂ​ർ: എ​ര​വി​മം​ഗ​ലം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഷ​ഷ്ഠി മ​ഹോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. ഷ​ഷ്ഠി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് പു​ല​ർ​ച്ചെ മൂ​ന്നി​ന് നാ​ദ​സ്വ​ര​മേ​ള​ത്തോ​ടെ ദേ​വ​ന്‍റെ പ​ള്ളി​യു​ണ​ർ​ത്ത​ൽ തു​ട​ർ​ന്ന് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, 101 ക​തി​ന​വെ​ടി​ക​ൾ, ഇ​ള​നീ​ർ അ​ഭി​ഷേ​കാ​ദി​ക​ൾ എ​ന്നി ക്ഷേ​ത്രാ​ചാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നു. രാ​വി​ലെ 10 മു​ത​ൽ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള പീ​ലി​ക്കാ​വ​ടി, പൂ​ക്കാ​വ​ടി, ചി​ന്ത് കാ​വ​ടി എ​ന്നി​വ നാ​ദ​സ്വ​ര​ത്തി​ന്‍റെ​യും ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ​യും ബാ​ന്‍റ് വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യി​ൽ ക്ഷേ​ത്ര​പ​റ​ന്പി​ൽ പ്ര​വേ​ശി​ച്ചു.
ഷ​ഷ്ഠി ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രാ​ചാ​ര്യ​ൻ വ​ട​ക്കേ​ട​ത്ത് പെ​രു​ന്പ​ട​പ്പ് മ​ന​യ്ക്ക​ൽ കേ​ശ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, മ​ന​യ്ക്ക​ൽ ഹ​രി ന​ന്പൂ​തി​രി, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഗോ​പി​നാ​ഥ​ൻ വ​രി​ക്കാ​ശേ​രി​മ​ന, ര​ക്ഷാ​ധി​കാ​രി എം. ​ക​രു​ണാ​ക​ര മേ​നോ​ൻ, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. മ​നോ​ഹ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. സു​ധീ​ർ​കു​മാ​ർ, സെ​ക്ര​ട്ട​റി സി.​ബി. ഗി​ജോ​ഷ്, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, മ​റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.