ദേ​ശീ​യ​പാ​ത​ക​ളി​ൽ ലൈ​ൻ ട്രാ​ഫി​ക് ശ​ക്ത​മാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ സം​വി​ധാ​നം
Thursday, December 1, 2022 12:52 AM IST
തൃ​ശൂ​ർ​: ദേ​ശീ​യ​പാ​ത​യി​ൽ ലൈൻ ട്രാ​ഫി​ക് നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
ദേ​ശീ​യ​പാ​ത​ക​ളി​ൽ ലൈ​ൻ ട്രാ​ഫി​ക് ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നു പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ടോ​ൾ​ബൂ​ത്തു​ക​ളി​ലും വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.
ദേ​ശീ​യ പാ​ത​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ലൈ​ൻ ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല. പ​ക്ഷെ വീ​ഡി​യോ കാ​മ​റ, ഡാ​ഷ് കാ​മ​റ, ബോ​ഡി കാ​മ​റ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഇ​തു വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി വാ​ഹ​ന ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ദേ​ശീ​യ​പാ​ത​യി​ലും മ​റ്റു റോ​ഡു​ക​ളി​ലും പോ​ലീ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ചും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ട​പ​ടി സ്വീ​ക​രി​ക്കും.
നാ​ലു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ വേ​ഗ​ത കു​റ​ച്ച് സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ, വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ, ട്രെ​യി​ല​റു​ക​ൾ തു​ട​ങ്ങി​യ​വ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ട്രാ​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണം. വേ​ഗ​ത കൂ​ടി​യ രീ​തി​യി​ൽ സ​ഞ്ച​രി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യു​ടെ വ​ല​തു​വ​ശ​ത്തെ ട്രാ​ക്കി​ലൂ​ടെ വേ​ണം സ​ഞ്ച​രി​ക്കാ​ൻ.
ഡ്രൈ​വ് ചെ​യ്യു​ന്ന വാ​ഹ​നം കു​റ​ഞ്ഞ വേ​ഗ​ത​യി​ലാ​ണു സ​ഞ്ച​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ട​തു​വ​ശ​ത്തെ ട്രാ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഓ​വ​ർ​ടേ​ക്ക് ചെ​യ്യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ച്, മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ വ​ല​തു വ​ശ​ത്തു​കൂ​ടി മാ​ത്രം ഓ​വ​ർ​ടേ​ക്ക് ചെ​യ്യ​ണ​മെ​ന്ന​താ​ണു നി​യ​മം.