സ്റ്റാ​ന്പ് -​ ക​റ​ൻ​സി പ്ര​ദ​ർ​ശ​നം നാളെ മുതൽ പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ലയിൽ
Thursday, December 1, 2022 12:52 AM IST
തൃ​ശൂ​ർ: ഫി​ലാ​റ്റ​ലി​ക് ക്ല​ബ് തൃ​ശൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ മുതൽ നാലു വരെ സ്റ്റാ​ന്പ്-​കോ​യി​ൻ-​ക​റ​ൻ​സി പ്ര​ദ​ർ​ശ​നം ന​ട​ത്തും. പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ലയിലാ​ണു പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ്റ്റാ​ന്പ്, സ്വ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ ക​റ​ൻ​സി, ഏ​റ്റ​വും ചെ​റി​യ സ്വ​ർ​ണ നാ​ണ​യം തു​ട​ങ്ങി പ​തി​നാ​യി​ര​ത്തി​ല​ധി​കം സ്റ്റാ​ന്പു​ക​ളും നാ​ണ​യ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും.
നാളെ രാ​വി​ലെ 9.30ന് ​മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​മാ​യി പ്ലൈ​വു​ഡി​ൽ നി​ർ​മി​ച്ച പ്ര​ത്യേ​ക പോ​സ്റ്റ് കാ​ർ​ഡ് പു​റ​നാ​ട്ടു​ക​ര ശ്രീ​രാ​മ കൃ​ഷ്ണ മ​ഠാ​ധി​പ​തി സ്വാ​മി സ​ദ്ഭ​വാ​ന​ന്ദ പു​റ​ത്തി​റ​ക്കും. മു​ൻ മേ​യ​ർ രാ​ജ​ൻ എ. ​പ​ല്ല​ൻ, പി​സി​ഐ അം​ഗം മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ, സെ​ക്ര​ട്ട​റി ഓ​ൾ​വെ​ക്സ് നൊ​റോ​ണ, പി.​എ​ൽ. ജോ​സ്, എ.​ആ​ർ. ഷാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.