അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക്ക്് മ​റ്റ​ത്തൂ​രി​ൽ തു​ട​ക്ക​മാ​യി
Thursday, December 1, 2022 12:54 AM IST
മ​റ്റ​ത്തൂ​ർ: സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശം അ​തി​വേ​ഗം അ​തി​ദാ​രി​ദ്ര്യനി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക്ക് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ 63 അ​തി​ദ​രി​ദ്ര​ർ​ക്ക് അ​വ​കാ​ശ​രേ​ഖ​ക​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​കൊ​ണ്ടാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​എ​സ്.​ നി​ജി​ൽ, ദി​വ്യ സു​ധീ​ഷ്, അം​ഗ​ങ്ങ​ളായ ശി​വ​രാ​മ​ൻ പോ​തി​യി​ൽ, കെ.​ടി.​ ഹി​തേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ ശാ​ലി​നി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ എ​ൽ.​ റി​ൻ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.