ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​ക്ക് പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി
Thursday, December 1, 2022 12:54 AM IST
മ​തി​ല​കം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​ക്ക് പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. മൂ​ന്നാം വാ​ർ​ഡ് അ​ക്ഷ​ര ജെഎ​ൽ​ജി ഗ്രൂ​പ്പാ​ണ് ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​യി​ദ മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ.​ക​രീം, ആ​ർ.​കെ.​ബേ​ബി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​ആ​ർ.​ഷീ​ല, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​നി​ല മാ​ത്യൂ, കൃ​ഷി ഓ​ഫീ​സ​ർ ഭാ​നു ശാ​ലി​നി, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​രി​ത ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.