റോഡിന്‍റെ ശോച്യാവസ്ഥ: കോൺഗ്രസ് പ്ര​തി​ഷേ​ധി​ച്ചു
Thursday, December 1, 2022 12:54 AM IST
മേ​ലൂ​ർ:​ പു​ഷ്പ​ഗി​രി -പാ​ല​പ്പി​ള്ളി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​‌​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.​ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പി​എം​ആ​ർ​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 80 ല​ക്ഷം രൂ​പ ചി​ല​വി​ൽ അഞ്ചു വ​ർ​ഷ​ത്തെ പ​രി​പാ​ല​ന​വും അ​വ​സാ​ന വ​ർ​ഷം ടാ​റി​ംഗ് ചെ​യ്യ​ണ​മെ​ന്ന് ക​രാ​റി​ൽ ഉ​ള്ള​താ​ണ്. എ​ന്നാ​ൽ നാ​ളി​തു​വ​രെ യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല കാ​ല​പ​ഴ​ക്കം വ​ന്ന പൈ​പ്പു​ക​ൾ മാ​റ്റു​ന്ന​തി​ന് റോ​ഡ് പൊ​ളി​ച്ച​പ്പോ​ൾ വാ​ട്ട​ർ അ​തോ​റി​റ്റി കെ​ട്ടി​വെ​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.
​റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​തി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.​ കോ​ണ്‍​ഗ്ര​സ് 138-ാം ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സെ​ക്ര​ട്ട​റി പി.​എ​ൽ.​സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.