ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് കാ​ന്പ​യി​നു തു​ട​ക്ക​മാ​യി
Thursday, December 1, 2022 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് കാ​ന്പ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ ന​ട​ത്തി​യ സൈ​ക്കി​ൾ റാ​ലി സ​ബ് ക​ള​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക്രൈ​സ്റ്റ് കോ​ള​ജി​ലെ സൈ​ക്ലിം​ഗ് ക്ല​ബാ​യ സി ​ഫോ​ർ സൈ​ക്ലിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു റാ​ലി.
സ​ത്യ​പ്ര​തി​ജ്ഞ ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ് ചൊ​ല്ലി കൊ​ടു​ത്തു. വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​സ്. ലേ​ഖ, സി​ഡി​പി​ഒ​മാ​രാ​യ സു​ധ, ജ​യ റെ​ജി, കെ.​കെ. ല​ളി​ത, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, വ​ണ്‍ സ്റ്റോ​പ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ, സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.