റ​വ​ന്യു ജി​ല്ല ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് അ​ന്ന​നാ​ട്ടി​ൽ തു​ട​ക്കം
Thursday, December 1, 2022 12:56 AM IST
കാ​ടു​കു​റ്റി: റ​വ​ന്യു ജി​ല്ല ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ മു​ന്നൂ​റോ​ളം കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ ​പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​ധീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ അ​യ്യ​പ്പ​ൻ, വാ​ർ​ഡ് മെ​ന്പ​ർ മോ​ളി തോ​മ​സ്, പ്രി​ൻ​സി​പ്പൽ ഐ.​ ജ​യ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഐ.​കെ.​ഗോ​വി​ന്ദ്, ജി​ല്ലാ സ്പോ​ർ​ട്സ് കോ​-ഒാർ​ഡി​നേ​റ്റ​ർ എ.​എ​സ്.​ മി​ഥു​ൻ, ആ​ർഡിഎസ് ജിഎ ​സെ​ക്ര​ട്ട​റി സി.​എ​സ്.​ ഗി​രീ​ഷ്കു​മാ​ർ, മാ​ള ഉ​പ​ജി​ല്ല സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് സെ​ക്ര​ട്ട​റി ഡേ​വി​സ് പോ​ൾ, സ്കൂ​ൾ മാ​നേ​ജ​ർ ഐ.​സ​ന്തോ​ഷ്കു​മാ​ർ, ക​ണ്‍​വീ​ന​ർ ജി​ബി വി.​ പെ​രേ​പ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.