കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കി പെ​രി​ഞ്ഞ​ന​ത്ത് മ​ണി​മു​ല്ലപ്പൂക്കാലം
Thursday, December 1, 2022 12:56 AM IST
പെ​രി​ഞ്ഞ​നം: കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കി പെ​രി​ഞ്ഞ​ന​ത്ത് മ​ണി​മു​ല്ല പൂ​ത്തു. പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​യി​ദ മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ മ​ക​ൻ മു​ബാ​റ​ക്കി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണു​ന്ന മ​ണി​മു​ല്ല പൂ​ത്തു​ല​ഞ്ഞ​ത്. മ​ഞ്ഞു​കാ​ല​ത്ത് മാ​ത്രം പൂ​വി​ടു​ന്ന ഈ​യി​നം ചെ​ടി സാ​ധാ​ര​ണ​യാ​യി ഡി​സം​ബ​റി​ലാ​ണ് പൂ​ക്കു​ന്ന​ത്. വ​ള്ളി​ക​ളാ​യ പ​ട​രു​ന്ന ഈ ​ചെ​ടി​ക്ക് നാ​ഗ​വ​ള്ളി മു​ല്ല എ​ന്നും പേ​രു​ണ്ട്.

വ​ള്ളി​ക​ളി​ലാ​കെ നൂ​റു​ക​ണ​ക്കി​നു വി​രി​യു​ന്ന പൂ​ക്ക​ൾ നി​ര​വ​ധി പൂ​ന്പാ​റ്റ​ക​ളെ​യും വ​ണ്ടു​ക​ളെ​യും തേ​നീ​ച്ച​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. മൂ​ന്നു വ​ർ​ഷം മു​ന്പ് പെ​രി​ഞ്ഞ​ന​ത്തെ ന​ഴ്സ​റി​യി​ൽ നി​ന്നു​മാ​ണ് മു​ബാ​റ​ക്ക് ചെ​ടി വാ​ങ്ങി ന​ട്ട​ത്.

നേ​ര​ത്തെ ഒ​രു​ത​വ​ണ മ​ണി​മു​ല്ല പൂ​ത്തെ​ങ്കി​ലും ഇ​ത്ര​വ്യാ​പ​ക​മാ​യി പൂ​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ ചെ​ടി നി​റ​യെ പൂ​വു​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​അ​പൂ​ർവ കാ​ഴ്ച കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്.