സ്പോ​ർ​ട്സ് മീ​റ്റ് നടത്തി
Thursday, December 1, 2022 12:56 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള സ്റ്റേ​റ്റ് യൂ​സ്ഡ് വെ​ഹി​ക്കി​ൾ ഡീ​ലേ​ഴ്സ് ആൻഡ് ബ്രോ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ സ്പോ​ർ​ട്സ് മീ​റ്റ് കോ​ട്ട​പ്പു​റം ചേ​ര​മാ​ൻ ഗ്രൗ​ണ്ടി​ൽ വി.​ആ​ർ.​ സു​നി​ൽ​കു​മാ​ർ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ജി​ല്ലാ പ്ര​സി​ഡന്‍റ് ലാ​ലി​ച്ച​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, ചെ​‌​സ്, കാ​രംസ്, വ​ടം​വ​ലി, ഷ​ട്ടി​ൽ, 100 മീറ്റർ ​ഓ​ട്ടം, 200 മീറ്റർ ​ഓ​ട്ടം എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ​ ചാ​ല​ക്കു​ടി, തൃ​ശൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, മു​കു​ന്ദ​പു​രം, കു​ന്നം​കു​ളം എ​ന്നീ താ​ലൂ​ക്കു​ക​ൾ പ​ങ്കെ​ടു​ത്തു.
വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ എ​ൽ​സി പോ​ൾ,വി.​എം. ജോ​ണി, ഫ്രാ​ൻ​സീ​സ് ബേ​ക്ക​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നീ​ഷ് സ്രാ​ന്പി​ക്ക​ൽ, ജി​ല്ലാ ജ​നറൽ സെ​ക്ര​ട്ട​റി ജോ​യ് മ​ഞ്ഞ​ളി, ട്ര​ഷ​റ​ർ പ്ര​ശാ​ന്ത് മേ​നോ​ൻ, സി.വി.ജേ​ക്ക​ബ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ​ജോ​ഷി ഫെലി​ക്സ്, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഇ.എ​സ്.​സാ​ബു എ​ന്നി​വ​ർ പ്രസംഗിച്ചു. ​കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ക​മ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഫ​സ​ലു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.