തൃ​ശൂ​ർ വാ​ക്ക​ത്തോ​ണ്‍ നാ​ലി​ന്
Friday, December 2, 2022 1:09 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ പൗ​രാ​വ​ലി​യു​ടെ കൂ​ട്ട ന​ട​ത്തം വാ​ക്ക​ത്തോ​ണ്‍ നാ​ലി​ന് തൃ​ശൂ​ർ പാ​ല​സ് ്ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ക്കും. പു​ത്തൂ​ർ പു​ഴ​യോ​ര​ത്തി​ലേ​ക്കാ​ണ് ന​ട​ത്തം. ന​ട​ത്തം ആ​രോ​ഗ്യ​ത്തി​നും കൂ​ട്ടാ​യ്മ​യ്ക്കും ല​ഹ​രി​മു​ക്ത സ​മൂ​ഹ​ത്തി​നും എ​ന്ന സ​ന്ദേ​ശം ഉ​ണ​ർ​ത്തി​യാ​ണ് വാ​ക്ക​ത്തോണ്‍ ന​ട​ത്തു​ന്ന​തെ​ന്ന് ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ടി​എം​എ, വ​ർ​ക്കേ​ഴ്സ് ക്ല​ബ്, വെ​റ്റ​റ​ൻ​സ്, റോ​ട്ട​റി ക്ല​ബ്, റീ​ജ​ൻ​സി ക്ല​ബ്, അ​ക്വാ​റ്റി​ക് ക്ല​ബ്, ബാ​ന​ർ​ജി ക്ല​ബ്, ക​ല്യാ​ണ്‍ സി​ൽ​ക്സ്, ബെ​സ്റ്റ് ഗ്രൂ​പ്പ്, മ​ഞ്ഞി​ലാ​സ് ഫു​ഡ് ടെ​ക്, എ​ലൈ​റ്റ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, സി​റ്റി സെ​ന്‍റ​ർ, ഡി​സി​ബി ബാ​ങ്ക് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 6.30ന് ​പോ​ലീ​സ് അ​ക്കാ​ദ​മി അ​സി​റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​വാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പു​ത്തൂ​രി​ൽ സ​മാ​പ​നം മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​ലീ​ൽ, സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ്, വാ​ക്കേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ. സു​രേ​ഷ് ബാ​ബു, വെ​റ്റ​റ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​സ​ഫ് തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഏ​ഴി​ന്

തൃ​ശൂ​ർ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഏ​ഴി​ന് ന​ട​ക്കും. പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30ന് ​സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ൻ സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കു​ട്ട​നാ​ട് കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ഗോ​പ​ൻ ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
വൈ​കീ​ട്ട് അ​ഞ്ചിനു സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് കെ.​തോ​മ​സ് എം​എ​ൽ​എ, ഡോ ​. സി.​വി. ആ​ന​ന്ദ​ബോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി, അ​ജി​ത്ത്‌കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.